തൊടുപുഴ: എൻ.ജി.ഒ. അസോസിയേഷന്റെ നേതൃത്വത്തിൽ കെ കരുണാകരൻ അനുസ്മരണം നടത്തി. ജീവനക്കാർക്കും കേരള ജനതയ്ക്കും ഒരിക്കലും മറക്കാനാവാത്ത മതേതരത്വത്തിനായി നിലകൊണ്ട ദീർഘവീക്ഷണമുള്ള നേതാവായിരുന്നു കെ. കരുണാകരനെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസ് സമുച്ചയത്തിൽ നടത്തിയ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് കെ പി സി സി നിർവാഹക സമിതിയംഗം സി.പി.മാത്യു പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് പീറ്റർ കെ അബ്രാഹം അദ്ധ്യക്ഷത വഹിച്ചു.സിജു സിദ്ദിഖ്, യു.എം.ഷാജി, ജോജോ ടി.ടി, ബിജു പി. ഷിജാസ്, ടോണി എന്നിവർ ചടങ്ങിന് നേതൃത്വം നല്കി.