anusmaranam

ചെറുതോണി: ഇന്ത്യൻ രാഷ്ടീയത്തിൽ പകരം വയ്ക്കാനില്ലാത്ത നേതാവായിരുന്നു ലീഡർ കെ.കരുണാകരനെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ: ഇബ്രാഹിംകുട്ടി കല്ലാർപറഞ്ഞു. കെ .കരുണാകരന്റെ പത്താം ചരമവാർഷികത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ യു.ഡി.എഫിന്റെ വളർച്ചക്ക് നിർണ്ണായക തീരുമാനങ്ങൾ നടപ്പിലാക്കിയ നേതാവുമാണ് അദ്ദേഹമെന്ന് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. ഡി.സി.സി സെക്രട്ടറി എം.ഡി. അർജുനൻ അദ്ധ്യക്ഷത വഹിച്ചു, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എ.പി.ഉസ്മാൻ ,ഡി.സി.സി.സെക്രട്ടറി എസ്.റ്റി .അഗസ്റ്റിൻ, ഡി.കെ.റ്റി.എഫ് ജില്ലാ പ്രസിഡന്റ് അനിൽ ആനയ്ക്കനാട്ട്, ജോയി വർഗ്ഗീസ്, കെ.എം.ജലാലുദ്ദീൻ, എം.റ്റി.തോമസ്, ആൻസി തോമസ്, മാർട്ടിൻ അഗസ്റ്റിൻ, കെ.ഗോപി, നിർമ്മല ലാലിച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.