ചെറുതോണി : ഡൽഹിയിൽ നടക്കുന്ന കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇടതുപക്ഷ സംയുക്ത സമരസമിതി സംസ്ഥാനത്തു നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹങ്ങൾക്ക് ചെറുതോണിയിൽ ആരംഭിച്ചു. സംയുക്ത സമരസമിതി ജില്ലാ ചെയർമാൻ മാത്യു വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗം കേരള കർഷക യൂണിയൻ (എം) സംസ്ഥന പ്രസിഡന്റ് റെജി കുന്നംകോട്ട് ഉദ്ഘാടനം ചെയ്തു. സി.ഐ.റ്റി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ജയചന്ദ്രൻ എക്‌സ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. സംയുക്ത സമരസമിതി ജില്ലാ കൺവീനർ എൻ.വി. ബേബി, അനിൽ കൂവപ്ലാക്കൽ, എം.കെ.ജോസഫ്, അനിൽ രാഘവൻ, ജോസ് കുഴികണ്ടം, ആർ.കെ. ഷംസുദ്ദീൻ, റോമിയോ സെബാസ്റ്റ്യൻ, സച്ചിൻ ടോമി, കെ.ജി. സത്യൻ, പി. ശിവൻ, സിനോജ് വള്ളാടി. സോമശേഖരൻ നായർ, തുടങ്ങിയവർ പ്രസംഗിച്ചു.