ഇടുക്കി :ജില്ലയിലെ സർക്കാർ ഓഫീസുകളിൽ കെട്ടികിടക്കുന്ന പരാതികൾ /അപേക്ഷകൾ തീർപ്പാക്കുന്നതിനും പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനും ജില്ലാ കളക്ടർ അഞ്ച് താലൂക്കുകളിലുമായി സംഘടിപ്പിക്കുന്ന ഓൺലൈൻ പൊതുജന പരാതി പരിഹാര അദാലത്തിന്റെ നാലാംഘട്ടം ആരംഭിക്കുന്നു. തൊടുപുഴ താലൂക്കിന്റെ അദാലത്ത് ജനുവരി ഒന്നിനും ഉടുമ്പൻചോല താലൂക്കിന്റെ അദാലത്ത് ജനുവരി 8 നും ഇടുക്കി താലൂക്കിന്റെ അദാലത്ത് ജനുവരി 15 നും രാവിലെ 10 മുതൽ നടത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പ്രകൃതി ക്ഷോഭം, റേഷൻ കാർഡ് ബി പി എൽ ആക്കുന്നത് എന്നിവയൊഴികെയുള്ള വിഷയങ്ങളിൽ പരാതികൾ/അപേക്ഷകൾ https:// edistrict.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന പൊതുജനങ്ങൾക്ക് നേരിട്ടോ അക്ഷയ സെന്ററുകൾ മുഖേനയോ ജില്ലാ കളക്ടർക്ക് സമർപ്പിക്കാം. അദാലത്ത് ദിവസം താലൂക്ക് ഓഫീസ്/വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ വീഡിയോ കോൺഫറൻസ് സംവിധാനത്തിൽ അപേക്ഷകർക്ക് കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് അദാലത്തിൽ പങ്കെടുക്കാവുന്നതും ജില്ലാ കളക്ടർ പരാതികൾക്ക് തീർപ്പ് കൽപ്പിക്കുന്നതുമാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി :തൊടുപുഴ താലൂക്ക് ഡിസംബർ 31,
ഉടുമ്പൻചോല താലൂക്ക് ജനുവരി 03, ഇടുക്കി താലൂക്ക് ജനുവരി10.