thanima

തൊടുപുഴ :തനിമ സോഷ്യൽ വെൽഫെയർ ഫൗണ്ടേഷൻ ക്രിസ്മസ് കാരുണ്യോത്സവ് 2020 സംഘടിപ്പിച്ചു. അശരണരായ 100 കുടുംബങ്ങൾക്ക് ക്രിസ്മസ് കിറ്റ് വിതരണവും സ്‌നേഹവിരുന്നും നടത്തി.നഗരസഭയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ കൗൺസിലർമാർക്ക് സ്വീകരണവും നൽകി. വാർഡ് കൗൺസിലർ ജയലഷ്മി ഗോപന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടൗൺ പള്ളി വികാരി ഫാ.ജിയോ തടിയക്കാട്ട് സ്നേഹവിരുന്ന് ഉദ്ഘാടനം ചെയ്തു.ഫാ.ജോസ് ഏഴാനിക്കാട്ട് ക്രിസ്മസ് കിറ്റ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.ആന്റണി കണ്ടിരിയ്ക്കൽ ക്രിസ്മസ് സന്ദേശവും ബിനീഷ് കെ മേനോൻ ന്യൂ ഇയർ സന്ദേശവും നല്കി. തനിമ ചെയർമാൻ ജയൻ പ്രഭാകർ സ്വാഗതം പറഞ്ഞു.കെ പി എം എസ് സംസ്ഥാന സെക്രട്ടറി പി.പി.അനിൽകുമാർ, വാർഡ് കൗൺസിലർമാരായ മുഹമ്മദ് അഫ്‌സൽ, സജ്മിഷിംനാസ്, ഷഹനാ ജാഫർ, ജിഷ ബിനു, ടി .എസ് .രാജൻ, മിനി മധു തുടങ്ങിയവർ പ്രസംഗിച്ചു. ട്രസ്റ്റ് മെമ്പർ ജോൺസൺ നന്ദി പറഞ്ഞു.