ഇടുക്കി: കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ സൗത്ത് സോൺ കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെ പുതുവർഷത്തിൽ ഒരുക്കുന്ന ട്രൈബൽ ഫെസ്റ്റിലേക്ക് കേരളത്തിൽ നിന്നുമുള്ള എൻട്രികൾ ക്ഷണിച്ചു. ഡോ.കപിലാ വാത്സ്യായൻ പ്രഥമ ക്ലാസിക്കൽ നൃത്തോത്സവത്തെ തുടർന്ന് ഓൺലൈനിൽ സംഘടിപ്പിക്കുന്ന അന്തരാഷ്ട്ര ട്രൈബൽ ഫെസ്റ്റിലേക്ക് ഗോത്ര കലാ സംഘങ്ങൾക്കും ഗോത്ര കലകളെ ശുപാർശ ചെയ്യുന്ന സാംസ്‌കാരിക സംഘടനകൾക്കും അപേക്ഷകൾ നൽകാവുന്നതാണ്. ഗോത്ര തനിമയാർന്ന അവതരണങ്ങൾക്കാണ് പ്രാധാന്യം നൽകുക. തിരഞ്ഞെടുക്കപ്പെടുന്ന കലാസംഘങ്ങളുടെ അവതരണങ്ങൾ അതത് ഗോത്ര പശ്ചാത്തലങ്ങളിൽ ഭാരത് ഭവൻ ചിത്രീകരിക്കുന്നതും അർഹമായ പ്രതിഫലം നല്കുന്നതുമായിരിക്കും. കലാവതരണങ്ങളുടെ മൊബൈൽ ക്ലിപ്പ് സഹിതം ഉൾപ്പെടുന്ന അപേക്ഷകൾ ജനുവരി 12 നകം bharatbhavanitf@gmail.com എന്ന ഇ – മെയിലിലോ, മെമ്പർ സെക്രട്ടറി ഭാരത് ഭവൻ ,തൃപ്തി തൈക്കാട് പി.ഒ തിരുവനന്തപുരം 695 014 എന്ന മേൽവിലാസത്തിലോ അയക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് : 9995484148, 9895343614 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .