നെടുങ്കണ്ടം: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കൂട്ടാർ കണ്ണങ്കരയിൽ സലീമിന്റെ മകൻ ഷെഫിനാണ് (20) മരിച്ചത്. കഴിഞ്ഞയാഴ്ച കുഴിത്തൊളുവിന് സമീപം നിരപ്പേൽകടയിലാണ് ഷെഫിൻ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കബറടക്കം നടത്തി. സീനത്താണ് മാതാവ്. സഹോദരങ്ങൾ :ഷെഫീക്ക്, റസീന.