തൊടുപുഴ: പുതിയതായി നിർമിച്ച കെട്ടിടത്തിന്റെ വയറിംഗ് സാമൂഹ്യവിരുദ്ധർ മുറിച്ചുകടത്തിയതായി പരാതി. തൊടുപുഴ വെങ്ങല്ലൂർ- കോലാനി ബൈപ്പാസിൽ പെട്രോൾ പമ്പിന് സമീപം കോനാട്ട് ഏജൻസീസ് ആരംഭിക്കുന്ന ഹോംഅപ്ലയൻസസിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. വയറിംഗ് ജോലികൾ നടക്കുകയായിരുന്ന നാല് നില കെട്ടിടത്തിൽ രാത്രി കയറിയ സാമൂഹ്യവിരുദ്ധർ വയറുകളെല്ലാം മുറിച്ചെടുക്കുകയായിരുന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. ഇതുസംബന്ധിച്ച് തൊടുപുഴ സി.ഐയ്ക്ക് കോനാട്ട് ഏജൻസീസ് പരാതി നൽകി.