പീരുമേട്: ദേശീയപാത 23ൽ നാല് വരി പാത നിർമ്മാണത്തിന്റെ ഭാഗമായി കുമളി അതിർത്തി വഴിയുള്ള ഗതാഗതം 24 മുതൽ 31 വരെ തേനി ജില്ലാ കളക്ടർ നിരോധിച്ചു. കുമളി ലോവർ ക്യാമ്പ് വരെയുള്ള റോഡിലാണ് നിർമ്മാണം നടക്കുന്നത്. കമ്പംമെട്ട് വഴി ഇതിന് പകരം ഉപയോഗിക്കണമെന്ന് പൊലീസ് അറിയിച്ചു.