ആലക്കോട്: ഇളദേശം- വെട്ടിമറ്റം റോഡിൽ കള്ളുഷാപ്പിന് സമീപത്തുള്ള പാലം പുതുക്കി പണിയുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു. തൊടുപുഴ ഭാഗത്ത് നിന്നും പൂമാല ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ കലയന്താനി ജങ്ഷനിൽ നിന്ന് തിരിഞ്ഞ് കലയന്താനി- കുടയത്തൂർ റോഡ് വഴി വെട്ടിമറ്റം ഭാഗത്തേക്ക് പോകേണ്ടതാണ്. തിരിച്ച് വെട്ടിമറ്റം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കുടയത്തൂർ- കലയന്താനി വഴി കലയന്താനി ജംഗ്ഷനിലെത്തി തിരിഞ്ഞ് പോകേണ്ടതാണെന്ന് കോട്ടയം പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ പാലം വിഭാഗം അറിയിച്ചു.