തൊടുപുഴ: 'അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു' എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന മുന്നേറ്റ യാത്രയ്ക്ക് ജനുവരി രണ്ടിന് രാവിലെ 9.30ന് തൊടുപുഴയിലും 11.30ന് അടിമാലിയിലും സ്വീകരണം നൽകും. രണ്ടിന് രാവിലെ 9.30ന് കുമ്പംകല്ല് മരവെട്ടിക്കൽ ആഡിറ്റോറിയത്തിൽ മൂന്ന് മണിക്കൂർ നീണ്ട് നിൽക്കുന്ന പരിപാടിയാണ് തയ്യാറാക്കിയിട്ടുള്ളത്. സ്വീകരണ പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗതസംഘ കമ്മിറ്റി രൂപീകരിച്ചു. ഡിസംബർ 30ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന മന്നേറ്റ യാത്ര 11ന് മംഗലാപുരത്ത് സമാപിക്കും.