ഇടുക്കി: കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന എസ്. ആർ. സിയുടെ കമ്മ്യൂണിറ്റി കോളേജ് 2021 ജനുവരിയിൽ ആരംഭിക്കുന്ന ഒരു വർഷത്തെ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് ഡിപ്ലോമ കോഴ്‌സിനും രണ്ടു വർഷത്തെ അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്‌സിനും അപേക്ഷ ക്ഷണിച്ചു. വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്‌സിന് കോണ്ടാക്ട് ക്ലാസ്സുകളും ഇന്റേൺഷിപ്പും ടീച്ചിംഗ് പ്രാക്ടീസും ഉണ്ടായിരിക്കും. കോഴ്‌സിന് ചേരാനുള്ള മിനിമം വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു/ഏതെങ്കിലും ടീച്ചർ ട്രെയിനിംഗ് കോഴ്‌സ്/ ഏതെങ്കിലും ഡിപ്ലോമ ആണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 15. വിശദവിവരങ്ങൾ 9074635780, 9447049125 എന്ന നമ്പരുകളിലും www.srccc.in എന്ന വെബ് സൈറ്റിലും ലഭിക്കും.