
ചെറുതോണി : രാജ്യത്തെ കൃഷിക്കാരെ മുഴുവൻ കോർപ്പറേറ്റ് അടിമകളാക്കാൻ നോക്കുന്ന നരേന്ദ്രമോദി ഗവൺമെന്റിനെതിരെ രാജ്യത്ത് അതിശക്തമായ പോരാട്ടം ആവശ്യമാണെന്നും ഈ കരിനിയമങ്ങൾ പിൻവലിക്കുന്നതിനുള്ള സമരം എല്ലാ മേഖലകളിലും ഉണ്ടാകണമെന്നും മുൻ എം.പി. ജോയിസ് ജോർജ് ആവശ്യപ്പെട്ടു. കേന്ദ്രഗവൺമെന്റിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ഡൽഹിയിൽ നടത്തുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ നടത്തുന്ന തുടർ സത്യാഗ്രഹ സമരത്തിന്റെ രണ്ടാം ദിവസത്തെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിസാൻസഭ ജില്ലാ സെക്രട്ടറി ടി.സി. കുര്യൻ, അദ്ധ്യക്ഷത വഹിച്ചു. എൽ. ഡി .എഫ് നേതാക്കളായ റോമിയോ സെബാസ്റ്റ്യൻ, മാത്യു ജോർജ്, സിനോജ് വള്ളാടി, സിജി ചാക്കോ, സന്തോഷ് ചെറുകുന്നേൽ, സണ്ണി പാറക്കണ്ടം, വി.കെ. സോമൻ, ടോമി ഇളംതുരുത്തിയിൽ ,എം.കെ. ചന്ദ്രൻ കുഞ്ഞ്, സിബി മൈക്കിൾ എന്നിവർ സംസാരിച്ചു.