പെരുമ്പിള്ളിച്ചിറ : തൊടുപുഴ അൽ-അസ്ഹർ മെഡിക്കൽ കോളേജിൽ ഒഴിവുള്ള ഏതാനും എം.ബി.ബി.എസ് എൻ.ആർ.ഐ ക്വാട്ട സീറ്റുകളിലേക്ക് 26,​28 തിയതികളിൽ സ്പോട്ട് അഡ്മിഷൻ നടക്കും. സംസ്ഥാന എൻട്രൻസ് കമ്മീഷണറുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ എൻ.ആർ.ഐ കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും നിശ്ചിത ഫീസും സഹിതം കോളേജ് ഓഫീസിൽ നേരിട്ട് ഹാജരായി പ്രവേശനം നേടാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8281649026.