മുട്ടം: വർഗീയതയെ കൂട്ട് പിടിച്ച് അധികാരം നിലനിർത്താനുള്ള മുഖ്യമന്ത്രിയുടെ നീക്കം അപലനീയമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എം.എ ഷുക്കൂർ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ച യു.ഡി.എഫ്. ജനപ്രതിനിധികൾക്ക് മുസ്ലിം ലീഗ് മുട്ടം പഞ്ചായത്ത് കമ്മിറ്റി നൽകിയ സ്വികരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താല്കാലിക തിരഞ്ഞെടുപ്പ് നേട്ടങ്ങങ്ങൾക്കായി പിണറായി വിജയനും, സി പി എമ്മും നടത്തുന്ന വർഗീയ പ്രചാരണം സംഘപരിവാറിനെ ശക്തിപ്പെടുത്താനുള്ളതാണ്.ന്യുനപക്ഷ വിഷയത്തിൽ പിണറായിയും മോദിയുടേയും സംസാരം ഒരേ സ്വരത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം.കെ. സുധീർ അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് ചെയർമാൻ ബേബി വണ്ടനാനി, കൺവീനർ അഗസ്റ്റ്യൻ കള്ളിക്കാട്ട്, ജനതാദൾ മണ്ഡലം പ്രസിഡന്റ് ജോസ് ചുവപ്പുങ്കൽ, ജില്ലാ പഞ്ചായത്ത് അംഗം സി. വി.സുനിത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.കെ.ബിജു, ഗ്ലോറി പൗലോസ്, പഞ്ചായത്ത് മെമ്പർമാരായ സൗമ്യ സാജബിൻ, അരുൺ പൂച്ചക്കുഴി, ബിജോയ് ജോൺ, മാത്യു പാലംപറമ്പിൽ, ജോസ് കടത്തല കുന്നേൽ, മേഴ്‌സി ദേവസ്യാ, ഷേർളി അഗസ്റ്റ്യൻ, ഷൈജാ ജോമോൻ, യു .ഡി .എഫ് നേതാക്കളായ സുബൈർ പി.എം. കെ.എം. അൻവർ, ഷബീർ എം.എ. വിനയ വർദ്ധൻ ഘോഷ്,കൃഷ്ണൻ കണിയാപുരം, ഹാരിസ്, വിഷ്ണു സജി എന്നിവർ പ്രസംഗിച്ചു.