marayur

മറയൂർ: രാപ്പകൽ ഭേദമില്ലാതെ തണുത്തുറഞ്ഞ അഞ്ചുനാട് സഞ്ചാരികളുടെ സ്വപ്നഭൂമിയാകുന്നു. മറയൂരിലും കാന്തല്ലൂരിലും രാത്രി സമയങ്ങളിൽ രണ്ട് ഡിഗ്രിയിൽ താഴെയെത്തി താപനില. ശൈത്യകാലത്തെ ഏറ്റവുമധികം തണുപ്പാണ് ഈ വർഷം അനുഭവപ്പെടുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. വരും ദിവസങ്ങൾക്കുള്ളിൽ ഇവിടെ മൈനസ് ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയേക്കും. പകൽ സമയങ്ങളിൽ പോലും ഇവിടെ മഞ്ഞുമൂടി കിടക്കുകയാണ്. വാഹനങ്ങൾ പകൽ സമയങ്ങളിൽ പോലും ഹെഡ്‌ലൈറ്റുകൾ തെളിച്ചാണ് ഓടിക്കുന്നത്. നിലവിൽ മറയൂർ: കാന്തല്ലൂർ മേഖലയിലേക്ക് അവധിക്കാലത്തിലെ ശൈത്യകാലം ആസ്വദിക്കാൻ ധാരാളം വിനോദസഞ്ചാരികളാണ് ദിനംപ്രതി എത്തുന്നത്. ശക്തമായ മൂടൽ മഞ്ഞുള്ളതിനാൽ ക്രിസ്മസ്- പുതുവത്സരം ആഘോഷിക്കാനെത്തുന്ന സഞ്ചാരികൾ ശ്രദ്ധിച്ച് വാഹനം ഓടിക്കെന്നമെന്ന് പൊലീസ് അറിയിച്ചു. ലൈറ്റുകൾ തെളിച്ച് വേഗത കുറച്ച് വാഹനം ഓടിച്ചില്ലെങ്കിൽ അപകടത്തിൽ പെടാനുള്ള സാധ്യത ഏറെയാണെന്ന് പൊലീസ് വ്യക്തമാക്കി.