ചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വൈദ്യുതി ബോർഡിലെ സബ്ബ് എൻജിനിയർക്ക് 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും ഇടുക്കി പോസ്‌ക്കോ കോടതി വിധിച്ചു. കല്ലാർകുട്ടി വൈദ്യതി ബോർഡിന്റെ കത്തിപ്പാറ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ചന്ദ്രനെ (52)യാണ് കോടതി ശിക്ഷിച്ചത്. അഞ്ചു വർഷം മുൻപ് വെള്ളത്തൂവൽ പൊലീസ് ചാർജ് ചെയ്ത കേസിലാണു വിധി. പ്രതി കൊന്നത്തടി പഞ്ചായത്തിൽ ജോലി ചെയ്യുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത് എറണാകുളം പോസ്‌ക്കോ കോടതിയിലെ സ്പഷ്യൽ പ്രോസിക്യൂട്ടർ പി.എ. ബിന്ദു വാദിഭാഗത്തിന് വേണ്ടി ഹാജരായി.