തൊടുപുഴ: കാസർകോഡ് സുന്നി പ്രവർത്തകനായ അബ്ദുറഹ്മാൻ ഔഫിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ് വൈ എസ് തൊടുപുഴ സോൺ മങ്ങാട്ട്കവലയിൽ പ്രതിഷേധ സംഗമം നടത്തി. മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ടി.കെ അബ്ദുൽ കരീം സഖാഫി സംഗമം ഉദ്ഘാടനം ചെയ്തു.ജില്ലാ സാംസ്‌കാരിക സെക്രട്ടറി ഷറഫുദ്ദീൻ ഉടുമ്പന്നൂർ സ്വാഗതം പറഞ്ഞു.ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് ബാഖവി, എസ്‌വൈഎസ് ജില്ലാ സെക്രട്ടറിമാരായ മുഹമ്മദ് റാസി, ഷിയാസ് ഉടുമ്പന്നൂർ, എസ്എസ്എഫ് ക്യാബിനറ്റ് സെക്രട്ടറി അജ്മൽ സഖാഫി, മുസ്ലിം ജമാഅത്ത് സെക്രട്ടറി യൂസഫ് വണ്ണപ്പുറം, എസ് വൈ എസ് സൊൺസെക്രട്ടറി ഷംസുദ്ദീൻ മുസ്ലിയാർ എന്നിവർ നേതൃത്വം നൽകി.