തൊടുപുഴ: ദേശീയ കർഷക സമരം ഒരു മാസം തികഞ്ഞ ക്രിസ്മസ് ദിനത്തിൽ സമരത്തിനെ പിന്തുണച്ച് കർഷക പ്രതിരോധ സമിതി സംസ്ഥാന കമ്മിറ്റിയംഗം സെബാസ്റ്റ്യൻ എബ്രാഹം ഏകദിന നിരാഹാരസമരം നടത്തി. കർഷക പ്രക്ഷോഭ ഐക്യദാർഢ്യകേന്ദ്രത്തിൽ ഐക്യദാർഢ്യസമിതി ജില്ലാ വൈസ് ചെയർമാൻ ടി.ജെ. പീറ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി. വർഗീസ് അദ്ധ്യക്ഷനായി. പി.എസ്. ജോസ്, ഡി.സി.സി സെക്രട്ടറി എൻ.ഐ. ബെന്നി, എം.എൻ. അനിൽ, സുകുമാർ അരിക്കുഴ, ബാബു മഞ്ഞള്ളൂർ, സിബി സി. മാത്യു, മാത്യു ജേക്കബ്, സി.ജെ. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. സത്യാഗ്രഹം, ബാനർ സാംസ്‌കാരിക സമിതി ജില്ലാ കൺവീനർ കെ.എൽ. ഈപ്പച്ചൻ ഓറഞ്ച് നൽകി അവസാനിപ്പിച്ചു.