
ചെറുതോണി: കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മുരിക്കാശ്ശേരി-നേർച്ചപ്പാറ സ്വദേശി ഏറത്തടത്തിൽ രവിയുടെ മകൻ രാകേഷ് രവി (24) ആണ് മരിച്ചത്. 24ന് രാത്രി 11നാണ് അപകടം നടന്നത്. മുരിക്കാശ്ശേരിയിൽ നിന്ന് തേക്കിൻതണ്ട് ഭാഗത്തേക്ക് കൂട്ടുകാർക്കൊപ്പം ബൈക്കിൽപോവുകയായിരുന്നു രാകേഷ്. കുത്തിറക്കത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബൈക്കിന്റെ പിന്നിലിരുന്ന രാകേഷ് തെറിച്ചുപോയി വൈദ്യുതി പോസ്റ്റിലിടിച്ചശേഷം ടാർറോഡിൽ തലയടിച്ച് വീഴുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്നയാൾ നിസാരപരിക്കുകളോടെ രക്ഷപെട്ടു. മറ്റ് രണ്ട് ബൈക്കുകളിൽ സഞ്ചരിച്ചിരുന്ന സുഹൃത്തുക്കൾ ഉടൻ തന്നെ രാകേഷിനെ മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. രാകേഷ് സംഭവസ്ഥലത്തുവച്ചു തന്നെ മരണം സംഭവിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം. മുരിക്കാശ്ശേരി പൊലീസ് സ്ഥലത്തെത്തിമേൽനടപടികൾ സ്വീകരിച്ചു.പോസ്റ്റുമോട്ടത്തിനുശേഷം സംസ്‌കരിച്ചു. മാതാവ് ഗീത.സഹോദങ്ങൾ: രാഹുൽ, രശ്മി.