siv
ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖാപിച്ച സംയുക്ത കർഷക സമിതിയുടെ ആബിമുഖ്യത്തിൽ ചെറുതോണിയിൽ നടക്കുന്ന തുടർ സത്യാഗ്രഹസമരത്തിന്ഡറെ മൂന്നാം ദിവസത്തെ സമരം സി. പി. ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ ഉദ്ഘാടനം ചെയ്യുന്നു.

ചെറുതോണി: രാജ്യ തലസ്ഥാനത്ത് നടക്കുന്ന കർഷക പ്രക്ഷോഭത്തിന് പിൻതുണയുമായി നാടൊന്നാകെ ഒന്നിക്കുകയും നരേന്ദ്ര മോദിയെന്ന ഫാസിസ്റ്റ് ഭരണാധികാരിക്ക് രാജ്യത്തെ കർഷകർ ചുട്ട മറുപടി കൊടുക്കുകയും ചെയ്യുമെന്ന്സി. പി. ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ.
കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ചെറുതോണിയിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന തുടർ സത്യാഗ്രഹത്തിന്റെ മൂന്നാം ദിവസത്തെ സമരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർഷക യൂണിയൻ (എം) ജില്ല സെക്രട്ടറി തങ്കച്ചൻ മരോട്ടിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. റോഷി അഗസ്റ്റ്യൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. കർഷക സംഘടനാനേതാക്കളായ മാത്യു വർഗീസ്, റോമിയോ സെബാസ്റ്റ്യൻ, ടി.കെ ഷാജി, ജോയി അമ്പാട്ട്, കെ.ജി സത്യൻ, സിനോജ് വള്ളാടി അനിൽ രാഘവൻ, റെജി മുക്കാട്ട്, സോണി ചൊള്ളാമഠം, നെപ്പോളിയൻ, സി.എം അസീസ്സ് എന്നിവർ പ്രസംഗിച്ചു.