suil-

ചെറുതോണി: വ്യാജമദ്യ ലോബിയുടെ ആക്രമണത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്. ഇടുക്കി എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡിലെ സിവിൽ എക്‌സൈസ് ഓഫീസർ ടി.എസ് .സുനിലാണ് ഗുരുതരമായി പരിക്കേറ്റത്.
ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചസുനിലുനെ വിദഗ്ദ്ധചികിത്സക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വണ്ണപ്പുറം ബ്ലാത്തിക്കവലക്ക് സമീപത്താണ് മുൻ അബ്ക്കാരി കേസിലെ പ്രതികളായ ഒരു സംഘം ആളുകൾ ചേർന്ന സുനിലിനെ കൈയ്യേറ്റം ചെയ്തത്. ക്രിസ്മസ് -പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി എക്‌സൈസ് വകുപ്പ് വ്യാജമദ്യ നിർമ്മാണം ഉൾപ്പെടെയുള്ളവ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ ബ്ലാത്തിക്കവലയിൽനിന്നും അബ്കാരി കേസുകൾ കണ്ടെത്തിയിരുന്നു. ഇതിൽ പ്രകോപിതരായ ഒരു സംഘം ആളുകളാണ് അക്രമത്തിനു പിന്നിലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രതിഷേധിച്ചു

കൃത്യനിർവ്വഹണത്തിനിടെ എക്‌സൈസ് ഉദ്യോഗസ്ഥനെതിരെയുണ്ടായ അക്രമണത്തിൽ എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രധിഷേധിച്ചു. ആക്രമണം നടത്തിയവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.