തൊടുപുഴ : അറക്കുളം പഞ്ചായത്തിലെ പതിപ്പള്ളി വാർഡിന്റെ സമഗ്ര വികസനത്തിനായി പദ്ധതികൾ തയ്യാറാക്കി. ഗ്രാമ പഞ്ചായത്തംഗം പി.എ വേലുക്കുട്ടൻ വിളിച്ചു ചേർത്ത വിവിധ വകുപ്പുകളുടെ ഉദ്ധ്യോഗസ്ഥൻമാരുടേയും, മറ്റ് നിർവഹണ അധികാരികളുടേയും സംയുക്ത യോഗമാണ് പദ്ധതികൾ തയ്യാറാക്കിയത്. റോഡ്, കുടിവെളള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങളാണ് പ്രധാനമായും യോഗത്തിൽ ചർച്ച ചെയ്തത്.സങ്കേതിക പ്രശ്‌നങ്ങളുടെ പേരിൽ നടപ്പാക്കാൻ കഴിയാതിരുന്ന പദ്ധതികൾ, ഇനിയും അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ, ഭാവി വികസന പദ്ധതികൾ എന്നിവക്കും യോഗത്തിൽ തീരുമാനമായി.നിർവ്വഹണ ഉദ്ധ്യോഗസ്ഥർ നിർദേശിച്ച പദ്ധതികൾ നടപ്പാക്കാനും മറ്റ് വികസന പദ്ധതികൾ നിർദ്ധേശിക്കാനും, ഭാവി പ്രവർത്തനങ്ങൾക്ക് വാർഡ് വികസന സമിതി ജനുവരി പകുതിയോടെ രൂപീകരിക്കുമെന്ന് ഗ്രാമപഞ്ചായത്തംഗം പി.എ വേലുക്കുട്ടൻ അറിയിച്ചു.