നെടുങ്കണ്ടം: നെടുങ്കണ്ടത്ത് ക്രിസ്മസ് ആഘോഷം അതിരുവിട്ടതിനെ തുട‌ർന്ന് പൊലീസ് ലാത്തി വീശി. വെള്ളിയാഴ്ച വൈകിട്ട് ഏഴിനായിരുന്നു സംഭവം. പടിഞ്ഞാറേക്കവലയിലെ ബാറിനു സമീപമാണ് രണ്ട് സംഘങ്ങൾ തമ്മിൽ പരസ്പരം ഏറ്റുമുട്ടിയത്. സംഘർഷമുണ്ടായതോടെ സ്ഥലത്തുണ്ടായിരുന്നവർ വിവരം നെടുങ്കണ്ടം സ്റ്റേഷനിൽ അറിയിച്ചു. പൊലീസെത്തി ഇരുവിഭാഗത്തെയും നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും വീണ്ടും സ്ഥലത്ത് സംഘർഷമുണ്ടായി. തുടർന്നാണ് പൊലീസ് ലാത്തി വീശിയത്. ഏറ്റുമുട്ടലിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.