തൊടുപുഴ: സിനിമ നടൻ അനിൽ നെടുമങ്ങാട് അപകടത്തിൽപ്പെട്ട സ്ഥലത്ത് പ്രവേശനം തടഞ്ഞുകൊണ്ട് ബോർഡ് സ്ഥാപിക്കുമെന്ന് എം.വി.ഐ.പി സബ് ഡിവിഷൻ എ.എക്‌സ്.ഇ സിജി പറഞ്ഞു. ഈ സ്ഥലത്ത് മുമ്പ് ഇത്തരത്തിലുള്ള അപകടമുണ്ടായതായി അറിവില്ല. മുകളിൽ നിന്ന് കുത്തുക്കല്ല് ഇറങ്ങി വേണം ഇങ്ങോട്ടെത്താൻ. സമീപവാസിയായ ഒരു കുടുംബം മാത്രമാണ് ഇവിടെ കുളിക്കാനായി ഉപയോഗിക്കുന്നത്. ഈ സ്ഥലത്ത് ആളുകളെത്തുമെന്നും അപകടത്തിൽപ്പെടുമെന്നും പ്രതീക്ഷിച്ചില്ല. കിലോ മീറ്ററുകൾ നീണ്ടു കിടക്കുന്ന ജലാശയത്തിൽ കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും പുറത്ത് നിന്നെത്തുന്നവർ ഇറങ്ങരുതെന്നും എ.എക്സ്.ഇ മുന്നറിയിപ്പ് നൽകി.