തൊടുപുഴ: പള്ളിത്തർക്കം നിലനിൽക്കുന്ന മുള്ളാരിങ്ങാട് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ സംസ്‌കാരത്തെച്ചൊല്ലി തർക്കവും സംഘർഷവും.ക്രിസ്മസ് ദിനത്തിൽമരിച്ച യാക്കോബായ വിഭാഗക്കാരിയായ മറിയം മത്തായിയുടെ ശവസംസ്‌കാരത്തിൽ അടുത്ത ബന്ധുക്കളായ യാക്കോബായ വൈദികർ സെമിത്തെരിയിൽ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. തുടന്ന് യാക്കോബായ വിഭാഗക്കാർ മൃതദേഹം റോഡിൽ വച്ച് പ്രതിഷേധിച്ചു. പിന്നീട് പൊലീസുമായി നടന്ന ചർച്ചയ്‌ക്കൊടുവിൽവൈദികരെ പ്രവേശിപ്പിക്കാൻ അനുവദിച്ചു. ഇതിനെത്തുടർന്ന് വൈകി സംസ്‌കാരം നടത്തി. സംസ്‌കാര ശു ശ്രുഷകൾ താത്കാലിക ചാപ്പലിൽ നിർവഹിച്ചതിന് ശേഷമാണ് സെമിത്തേ രിയിലേയ്ക്ക് വിലാപയാത്ര എത്തിയത്.എന്നാൽ വൈദികരെ പൊലീസ് തടഞ്ഞതാണ് തർക്കത്തിനിടയാക്കിയത്. സെമിത്തേ രിയിൽ ഔദ്യോഗിക പ്രാ ർത്ഥനകൾ നടത്തുന്നതിനാണ് യാക്കോബായ വൈദികർക്ക് വിളക്കുള്ളൂ എന്നിരിക്കെ അടുത്ത ബന്ധുക്കളായ വൈദികർ സെമിത്തേരിയിൽ പ്രവേശിക്കുന്നത് തടഞ്ഞത് നീതി നിഷേധമാണെന്ന് പള്ളി പ്രതിനിധികൾ പറഞ്ഞു