നെയ്യശ്ശേരി : നടയ്ക്കനാൽ കുടുംബയോഗത്തിന്റെ 19-ാമത് വാർഷിക പൊതുയോഗം നടത്തി. പ്രസിഡന്റ് എൻ.ആർ ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അംഗം അഡ്വ. എ.ജെ വിൽസൺ ഉദ്ഘാടനം ചെയ്തു. കുടുംബയോഗം സെക്രട്ടറി സുനീഷ് സ്വാഗതം പറഞ്ഞു. രക്ഷാധികാരി എൻ.ആർ നാരായണൻ മുഖ്യപ്രഭാഷണം നടത്തി. രാജമ്മ,​ എൻ.എസ് ശിവദാസ്,​ മോളി ബൈജു,​ അഡ്വ. എ.കെ. ജയപ്രകാശ്,​ അനിൽ കുമാർ .പി,​ കെ.കെ .വിജയൻ,​ എൻ.എസ് സുകുമാരൻ,​ കെ.ആർ സന്തോഷ്,​ കെ.എൻ വിശ്വംഭരൻ,​ സിന്ധു അജി,​ അനില അരുൺ കൃഷ്ണ,​ , കെ.എൻ സജീവൻ,​ ജിനേഷ്,​ എൻ.സി ഷിബു,​ വി.കെ ബാബു,​ സുദീപ് തുടങ്ങിയവർ പ്രസംഗിച്ചു.. . എൻ.ആർ ചന്ദ്രശേഖരൻ (പ്രസിഡന്റ്)​,​ എം.എസ് ബിനു (വൈസ് പ്രസിഡന്റ്)​ ,​ സുനീഷ് എൻ.ആർ.എസ് (സെക്രട്ടറി)​ എന്നിവരുൾപ്പെട്ട ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ. എ. ശ്രുതി,​ ശരത്.എ,​ അഭിജിത്ത് എൻ.എസ് എന്നിവരെ ആദരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു. എം.എസ് ബിനു നന്ദി പറഞ്ഞു.