mani
ചെറുതോണിയിൽ നടത്തി വരുന്ന ഐക്യദാർഢ്യ തുടർ സത്യാഗ്രഹത്തിന്റെ നാലാം ദിവസത്തെ ഉത്ഘാടനം മന്ത്രി എം എം മണി നിർവഹിക്കുന്നു

ചെറുതോണി: ഡൽഹിയിലെ കർഷക സമരം ചരിത്രത്തിന്റെ ഭാഗമാകുമെന്ന് മന്ത്രി എം.എം. മണി. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ നടത്തി വരുന്ന ഐക്യദാർഢ്യ തുടർ സത്യാഗ്രഹത്തിന്റെ നാലാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക ബില്ല് കുത്തക ഭീമന്മാർക്കുവേണ്ടി രാജ്യത്തെ പാവപ്പെട്ട കർഷകരെ ഒറ്റുകൊടുക്കുന്നതാണെന്നും നരേന്ദ്രമോദി ഇതിന് ഉത്തരം പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കിസാൻ സഭ ജില്ലാ സെക്രട്ടറി ടി.സി. കുര്യൻ അദ്ധ്യക്ഷത വഹിച്ചു. കർഷക സംഘടനാ നേതാക്കളായ സി.വി. വർഗീസ്, അനിൽ കൂവപ്ലാക്കൻ, റോമിയോ സെബാസ്റ്റ്യൻ, സിജി ചാക്കോ, സിനോജ് വള്ളാടി, സണ്ണി ഇല്ലിക്കൻ, കെ.കെ. തങ്കച്ചൻ, വി. രവി, വി.എം. ബേബി, അഡ്വ. മാത്യു ജോൺ, സി.എം. അസീസ്, കെ.എം. കുമാരൻ, ഷാജി മണ്ണൂർ എന്നിവർ പ്രസംഗിച്ചു.