ചെറുതോണി: നിയമസഭ തിരഞ്ഞെടുപ്പിന് ഇടുക്കി ജില്ലയ്ക്ക് ആവശ്യമായ വോട്ടിംഗ് മെഷീനുകൾ ജില്ലാ ആസ്ഥാനത്ത് എത്തി. പൊലീസ് അകമ്പടിയോടെ തെലുങ്കാനയിൽ നിന്ന് നാല് ലോറികളിലായിട്ടാണ് മെഷീനുകൾ ജില്ലയിൽ എത്തിച്ചത്. ബാലറ്റ് മെഷീനും കൺട്രോൾ യൂണിറ്റുമടങ്ങിയ രണ്ടായിരം മെഷീനുകളാണ് കൊണ്ടു വന്നിട്ടുള്ളത്. ഞായറാഴ്ച ഉച്ചയോടെ ജില്ലാ ആസ്ഥാനത്ത് എത്തിച്ച വോട്ടിംഗ് മെഷീനുകൾ ചെറുതോണി ടൗണിൽ പഞ്ചായത്ത് വക ടൗൺഹാളിലാണ് സൂക്ഷിച്ചിട്ടുള്ളത്.