നെടുങ്കണ്ടം: നെടുങ്കണ്ടം പഞ്ചായത്തിലെ കൽത്തുങ്കൽ ഒറ്റക്കരയിൽ പണം വച്ച് ചൂതുകളിച്ച എട്ടംഗ സംഘത്തെ പൊലീസ് പിടികൂടി. റെജി പുന്നവേയിലിൽ, ജെയിംസ് പൊൻവേയിലിൽ, രാജു തുരുത്തുമേൽ, അബ്ദുൾ നാസർ കാളിയാലിൽ, സുദർമ്മൻ മാവുങ്കൽശേരിയിൽ, സജു സനീഷ് ഭവൻ, രാജേഷ് പുളപ്പ്ക്കല്ലുങ്കൽ, സരൂൺ കൊച്ചു പറമ്പിൽ എന്നിവരാണ് പിടിയിലായത്. ഇവർക്ക് പിന്നീട് ജാമ്യം നൽകി. വിനോദത്തിനല്ലാതെ അമിത ആദായത്തിനായി നടത്തിയ കളിയിൽ 68,​820 രൂപയാണ് പിടിച്ചെടുത്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് സംഘത്തെ പിടികൂടിയത്. ഇലത്തൂർ ഔസേപ്പ് മത്തായിയുടെ മകൻ രാജുവിന്റെ വീട്ടിലായിരുന്നു സംഘം ചൂതുകളി നടത്തിയത്.