balakrishnapilla
വി.എസ് ബാലകൃഷ്ണപിള്ള നോവലിനെ സദസ്സിനു പരിചയപ്പെടുത്തുന്നു

അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തകാസ്വാദന സദസ് നടത്തി. പ്രശസ്ത സാഹിത്യകാരനായ പാറപ്പുറത്തിന്റെ 'അരനാഴികനേരം' എന്ന നോവലിനെ വി.എസ്. ബാലകൃഷ്ണപിള്ള സദസിന് പരിചയപ്പെടുത്തി. പരിപാടിയുടെ ഉദ്ഘാടനം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിജോ ജോർജ് നിർവഹിച്ചു. കെ.ആർ. സോമരാജൻ, പഞ്ചായത്ത് മെമ്പർ ഷൈനി ഷാജി എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ, സെക്രട്ടറി അനിൽ എം.കെ എന്നിവർ നേതൃത്വം നൽകി.