രാജാക്കാട്: സേനാപതി ലയൺസ് ക്ലബ് ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സഹായ പദ്ധതികളുടെ ഉദ്ഘാടനവും നടത്തി. ഡിസ്ട്രിക്ട് ഗവർണർ ആർ.ജി. ബാലസുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു. രാജാക്കാട് ലയൺസ് ക്ലബ് പ്രസിഡന്റ് ജെയിംസ് തെങ്ങുംകുടി അദ്ധ്യക്ഷത വഹിച്ചു. ഉടുമ്പൻചോല എസ്.എച്ച്.ഒ എ. ഷൈൻകുമാർ സഹായ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ വി.സി. ജെയിംസ്, സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. കെ. ജോസഫ് മനോജ്, ക്ലബ് സെക്രട്ടറി ടി.എസ്. സുർജിത്, സേനാപതി ലയൺസ് ക്ലബ് ചാർട്ടർ പ്രസിഡന്റ് എൽദോ വർഗീസ്, സെക്രട്ടറി എബിൻ കെ. ജോണി, ട്രഷറർ കെ.കെ. മനോജ്, ഷൈനു സുകേഷ്, സി.എം. അദൗദീൻ, രാജൻ എൻ. നമ്പൂതിരി, വി.എസ്. ജയേഷ്, അജേഷ് ജോസഫ്, കെ.എസ്. രതീഷ് കുമാർ, ജെയിൻ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.