മുരിക്കാശേരി: ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.കെ.പി.സി.ടി.എ മുരിക്കാശേരി പാവനാത്മാ കോളജ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കർഷക സമര ഐക്യദാർഢ്യ സദസ് നടത്തി. മുൻ എം.പി ജോയ്സ് ജോർജ് ഉദ്ഘാടനം ചെയ്തു. എ.കെ.പി.സി.ടി.എ കോട്ടയം ജില്ലാ സെക്രട്ടറി ഡോ. ടോമി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.കെ. സുനീഷ് പ്രമേയം അവതരിപ്പിച്ചു. കോളജ് വൈസ് പ്രിൻസിപ്പൽ റവ. ഡോ. ബെന്നിച്ചൻ സ്‌കറിയ, ബ്രാഞ്ച് പ്രസിഡന്റ് ഡോ. സജി ജോസഫ്, സെക്രട്ടറി ബോബിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.