തൊടുപുഴ: തൊടുപുഴ നഗരസഭയിൽ രാഷ്ട്രീയ കുതിരക്കച്ചവടം നടത്തി യു ഡി എഫിനെ അട്ടി മറിച്ചതിൽ വൻ അഴിമതിയും അധികാര ദുർവിനിയോഗവും നടന്നിട്ടുണ്ടെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് .അശോകൻ പറഞ്ഞു.. ജനാധിപത്യത്തിന് തീരാക്കളങ്കമാണ് സി പി എമ്മും ഇടതു മുന്നണിയുംനടത്തിയത്. അട്ടിമറിക്കു പിന്നിലെ അഴിമതിയെപ്പറ്റിയും അധികാര ദുർവിനിയോഗത്തെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തണം. രാഷ്ട്രീയ കുതിരക്കച്ചവടം നടത്തി യു ഡി എഫിനെ ദുർബ്ബലപ്പെടുത്താമെന്ന് സി പി എമ്മും ഇടതു മുന്നണിയും വ്യാമോഹിക്കേണ്ടെന്നും സുര്യശോഭയോടെ യു ഡി എഫ് തൊടുപുഴ നഗരസഭ ഭരണം തിരിച്ചു പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.