തൊടുപുഴ: വീതം വയ്പ്പ് കണ്ട് നഗരത്തിലെ ജനങ്ങൾ മടുത്തെന്നും താൻ സുസ്ഥിര ഭരണത്തിനൊപ്പമാണെന്നും വൈസ് ചെയ‌ർപേഴ്സൺ ജെസി ജോണി പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട നാളുമുതൽ കാണുന്നത് ഓരോ ടേമിലും ചെയർപേഴ്‌സണും വൈസ് ചെയർമാനും മാറി മാറി ഭരിക്കുന്നതാണ്. ആറ് മാസം കൂടുമ്പോൾ എങ്ങിനെയും ഒരാളെ തള്ളിച്ചാടിച്ച് കസേരയിലിരിക്കാനാണ് ഓരോരുത്തർക്കും താത്പര്യം. ഇതിന് ഒരറുതി വരുത്തണമെന്ന് ആഗ്രഹിച്ചു. താൻ ഒന്നും ആരോടും ആവശ്യപ്പെടുകയോ ഏതെങ്കിലും തരത്തിലുള്ള വാഗ്ദാനം ആരും തനിക്ക് തരികയോ ചെയ്തിട്ടില്ല. കൂറ് മാറ്റത്തിന്റെ പേരിലുണ്ടാകുന്ന നടപടികൾ നേരിടാൻ തയ്യാറാണെന്നും അവർ പറഞ്ഞു.