തൊടുപുഴ: അത്യന്തം നാടകീയമായ രംഗങ്ങൾക്കാണ് ഇന്നലെ തൊടുപുഴ നഗരസഭ സാക്ഷ്യം വഹിച്ചത്. രാവിലെ മുതൽ ആശങ്കയുടെ മുൾമുനയിലായിരുന്നു ചെയർമാൻ തിരഞ്ഞെടുപ്പിനെത്തിയ എല്ലാവരും.

10.30- യു.ഡി.എഫ്. കൗൺസിലർമാർ നഗരസഭയിലെത്തി
10.35- എൽ.ഡി.എഫ്. കൗൺസിലർമാരെത്തി. ഒപ്പം കോൺഗ്രസ് വിമതൻ സനീഷ് ജോർജും ലീഗ് സ്വതന്ത്ര ജെസി ജോണിയും. ഇതുകണ്ട് കോൺഗ്രസ് കൗൺസിലർമാരുടെ മുഖത്ത് അമ്പരപ്പ്
11.00- തിരഞ്ഞെടുപ്പ് തുടങ്ങി. എൽ.ഡി.എഫ് ചെയർമാൻ സ്ഥാനാർത്ഥി ആരാണെന്ന് അവ്യക്തം
11.15- കോൺഗ്രസ് വിമതൻ സനീഷ് ജോർജ് എൽ.ഡി.എഫ്. സ്ഥാനാർഥിയായെന്ന് സ്ഥിരീകരണം
12.00- ആദ്യഘട്ട വോട്ടെടുപ്പിൽ സനീഷിന് ലീഡ്
12.45- രണ്ടാംഘട്ട വോട്ടെടുപ്പിലും സനീഷിന് ലീഡ്. എൽ.ഡി.എഫ് പ്രവർത്തകരുടെ മുദ്രാവാക്യം വിളി ഉയർന്നു. തുടർന്ന് സത്യപ്രതിജ്ഞ. സനീഷും ജെസി ജോണിയും മാധ്യമങ്ങളോട് സംസാരിച്ചു.
2.00 വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് തുടങ്ങി. ജെസി ജോണി എൽ.ഡി.എഫ്. സ്ഥാനാർഥി.
3.30 ജെസി ജോണിയുടെ വിജയം പ്രഖ്യാപിച്ചു. തുടർന്ന് ആഹ്ലാദ പ്രകടനം