തൊടുപുഴ:കരിങ്കുന്നം സ്വദേശിയായ വൃദ്ധന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധു പൊലീസിൽ പരാതി. കരിങ്കുന്നം കാളതൊഴുത്തുങ്കൽ കണ്ടരാമൻ (108)ആണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരണമടഞ്ഞത്. ഇന്നലെ രാവിലെ 11നു വീട്ടുവളപ്പിൽ സംസ്‌കാരം നടത്താനായിരുന്നു തീരുമാനിച്ചത്. ബന്ധു പരാതിയുമായി പൊലീസിനെ സമീപിച്ചതോടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. നെല്ലാപ്പാറയിലെ സ്വകാര്യആശുപത്രിയിൽ ചികിൽസയിലായിരുന്നു കണ്ടരാമൻ.