കോടിക്കുളം: കോടിക്കുളം പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളുടെ പാർലമെന്ററി പാർട്ടി ലീഡറായി സുരേഷ് ബാബു തേക്കനാലിനെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ഉന്നതാധികാര സമിതി യോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തു. ചീഫ് വിപ്പായി ബിന്ദു പ്രസന്നനെയും സെക്രട്ടറിയായി ജെർലി നോബിയെയും തിരഞ്ഞെടുത്തു. മണ്ഡലം പ്രസിഡന്റ് ജെയിംസ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം ടി.ജി.ജി കൈമൾ, ഡി.സി.സി മെമ്പർമാരായ പി.ജെ. ജോൺ, എ.ജെ. മാനുവൽ, അരീഷ്‌കുമാർ, ബ്ലോക്ക് സെക്രട്ടറിമാരായ ജോയി തലയ്ക്കൽ, മാത്യു നമ്പേലി, പഞ്ചായത്ത് അംഗങ്ങളായ ഷൈനി ബെന്നി, ഷൈനി സുനിൽ എന്നിവർ പ്രസംഗിച്ചു.