monichan
എം. മോനിച്ചൻ

കുടയത്തൂർ: ഇടുക്കി അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെന്റ് സഹകരണസംഘം പ്രസിഡന്റായി കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം എം. മോനിച്ചനെ തിരഞ്ഞെടുത്തു. സഹകരണ സംഘം യൂണിറ്റ് ഇൻസ്‌പെക്ടർ സി.ആർ. മിനി വരണാധികാരിയായി നടന്ന തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റായി കുടയത്തൂർ മുൻ കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എ. ഐസക്ക് കല്ലുംപുറത്തിനെയും തിരഞ്ഞെടുത്തു. വാഴത്തോപ്പ്, വെള്ളിയാമറ്റം, കുടയത്തൂർ, മുട്ടം പഞ്ചായത്തുകൾ ബാങ്കിന്റെ പ്രവർത്തനമേഖലയാണ്. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള മോനിച്ചൻ ബാങ്കിന്റെ മുൻ വൈസ് പ്രസിഡന്റും കേരളാ ഫെൻസിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.