തൊടുപുഴ: പെൻഷനേഴ്‌സ് അസോസിയേഷൻ തൊടുപുഴ മുനിസിപ്പൽ മണ്ഡലം സമ്മേളനം നടന്നു. വി.എസ് മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് ടി.ജെ.പീറ്റർ ഉദ്ഘാടനം ചെയ്തു. കെ..എസ് .ഹസൻകുട്ടി, ഐവാൻ സെബാസ്റ്റ്യൻ, ഗർവ്വാസീസ് കെ. സക്കറിയാസ്, എം.ഐ. സുകുമാരൻ, കെ.എൻ. ശിവദാസ്, കെ. തങ്കമ്മ, പി.എസ്. സലിം, ജോസ് സേവ്യർ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി വി.എസ് മുഹമ്മദ് (പ്രസിഡന്റ് ), ജോസ് സേവ്യർ (സെക്രട്ടറി), സാബു മാത്യു (ട്രഷറർ) എന്നിവരടങ്ങുന്ന 11 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.