തൊടുപുഴ: റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 17-ാ മത് വാർഷിക പൊതുയോഗം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് ഇടുക്കി പ്രസ്സ്‌ക്ലബ് ഹാളിൽ നടത്തും. എസ് .എസ് .എൽ.സി ,പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് ലഭിച്ചിട്ടുള്ള സംഘത്തിലെ അംഗങ്ങളുടെ മക്കൾക്ക് അഡ്വ.ഡീൻ കുര്യാക്കോസ് എം. പി അവാർഡുകൾ വിതരണം ചെയ്യുമെന്ന് സംഘം പ്രസിഡന്റ് .കെ.സുരേഷ്‌ അറിയിച്ചു.