
തൊടുപുഴ: ഗ്രാമീണ മേഖലകളിലെ മഴ സംരക്ഷണവും മഴവെള്ള സംഭരണവും ലക്ഷ്യമാക്കി കേന്ദ്ര സർക്കാരിന്റെ 'ജല ശക്തി അഭിയാൻ' പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. നെഹ്രു യുവ കേന്ദ്രയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സംയുക്ത സഹകരണത്തോടെ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളിൽ നടപ്പാക്കുന്ന പദ്ധതിയുടെ ബോധവൽക്കരണത്തിന്റെ ഭാഗമായി പ്രചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എഡിഎം ആന്റണി സ്‌കറിയ നിർവഹിച്ചു. മഴ എവിടെ പെയ്താലും എപ്പോൾ പെയ്താലും സംഭരിക്കും എന്ന മുദ്രാവാക്യവുമായാണ് നെഹൃു യുവ കേന്ദ്രയും ദേശീയ ജല മിഷനും ചേർന്ന് മഴ വെള്ള സംഭരണ ക്യാമ്പയിന് തുടക്കമിട്ടിരിക്കുന്നത്.
എൻ വൈ കെ സന്നദ്ധ പ്രവർത്തകരാണ് പതാക വാഹകർ. പദ്ധതി പ്രഖ്യാപനം, ബോധവൽക്കരണം, ചുമരെഴത്ത്, ബാന്നർ, ഇ പോസ്റ്റർ, മത്സരങ്ങൾ എന്നിവ പ്രചാരണത്തിന് സംഘടിപ്പിക്കും. ജനുവരി ഒന്നു മുതൽ ഏഴു വരെ ജില്ലാ യുവജന ഓഫീസർമാരുടെ നേതൃത്വത്തിൽ ജല സംരക്ഷണ പ്രതിജ്ഞ ഏടുക്കും. എല്ലാ പ്രചാരണ പരിപാടികളും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും. എല്ലാ പരിപാടികളടേയും ചിത്രങ്ങളും വീഡിയോയും വിശദാംശങ്ങളും നെഹൃു യുവ കേന്ദ്രയുടെ വെബ്‌സൈറ്റ് www.nyks.nic.in ലും ഫേസ്ബുക്കിലും http://www.facebook.com/