തൊടുപുഴ: സമഗ്രശിക്ഷ അറക്കുളം ബി.ആർ.സി യുടെ നേതൃത്വത്തിൽ കൊവിഡ് കാലയളവിൽ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി 'നേർക്കാഴ്ച' എന്ന പേരിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സമ്മാനവിതരണ ഉദ്ഘാടനം വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗം പ്രഭാതങ്കച്ചൻ നിർവ്വഹിച്ചു. വാഴത്തോപ്പ് ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജോമിജോസഫ്, എസ്.എസ്.കെ അറക്കുളം ബ്ലോക്ക് പ്രോജക്ട് കോ -ഓർഡിനേറ്റർ മുരുകൻ .വി. അയത്തിൽ ,പൈനാവ് ഗവ. യു.പി .സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ.ശ്രീലത., വിദ്യാർത്ഥികളായ ഹരിശങ്കർ സുരേഷ്, ജെ .മരിയാറാണി, ഷൈജ പ്രമോദ് എന്നിവർ പങ്കെടുത്തു.