കരിമണ്ണൂർ: കരുണ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തംഗങ്ങളെയും പഞ്ചായത്ത് പരിധിയിലുള്ള ജില്ലാ- ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളെയും ആദരിക്കും. ജനുവരി ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനപള്ളി ആഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ പ്രസിഡന്റ് പി.വി. ഡാമിയൻ അദ്ധ്യക്ഷത വഹിക്കും. ഫൊറോന വികാരി ഫാ.ഡോ. സ്റ്റാൻലി പുൽപ്രയിൽ ഉദ്ഘാടനം ചെയ്യും. എൻ.ആർ.നാരായണൻ, കെ.വി. ദേവസ്യ, ജോളി കൊല്ലിയിൽ, കെ.വി. തോമസ്, കെ.എം. മത്തച്ചൻ, ഷൈജു തങ്കപ്പൻ, എം.പി.ഇസ്മായിൽ എന്നിവർ പ്രസംഗിക്കും.