കുടയത്തൂർ : കുടയത്തൂർ വെസ്റ്റ് ക്ഷീരോത്പ്പാദക സഹകരണ സംഘത്തിന്റെ വർഷിക പൊതുയോഗം ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് കുടയത്തൂർ സരസ്വതി വിദ്യാനികേതൻ സ്കൂളിൽ നടക്കും. പ്രസിഡന്റ് സോമൻ പിണയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. ഡയറി ഡെവലപ്മെന്റ് ഉദ്യോഗസ്ഥർ,​ മിൽമ്മ ഉദ്യോഗസ്ഥർ,​ സംഘത്തിലെ സ്ഥിരാംഗങ്ങൾ ,​ ഡയറി എക്സറ്റൻഷൻ ഓഫീസർ സുധീഷ് എന്നിവർ പങ്കെടുക്കും. കണക്കും ബജറ്റും അവതരിപ്പിക്കും. 2021-22 വർഷം പാൽ ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിക്കുന്നതിനും 100 ക്ഷീരകർഷകരെ പുതിയതായി ക്ഷീരമേഖലയിൽ എത്തിക്കുന്ന ക്ഷീരഗ്രാമ പദ്ധതിക്ക് തുടക്കം കുറിക്കും.