വാഗമൺ: കഴിഞ്ഞ ദിവസം വാഗമൺ ക്ലിഫ് ഇൻ റിസോർട്ടിൽ നടന്നത് ഭരണത്തിന്റെ മറവിൽ ഇടതുപക്ഷ നേതാവ് നടത്തിയ വൻ ലഹരി വിൽപനയും ചൂതാട്ടവും അനാശ്യാസ പ്രവർത്തിയുമാണെണെന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റി ആരോപിച്ചു. റിസോർട്ട് ഉടമ ഷാജി കുറ്റിക്കാട്ടിനെ നുണപരിശോധനയ്ക്ക് വിധേയമാക്കണം. വാഗമണ്ണിൽ തീവ്രവാദവും ലഹരി ഉത്പന്നങ്ങളുടെ വിതരണവും ലൗ ജിഹാദുമാണ് നടന്നത്. ടൂറിസത്തിന്റെ മറവിൽ ഇത്തരത്തിൽ ഷാജിക്കുറ്റിക്കാട്ടിനെ പോലുള്ള മയക്കുമരുന്ന് മാഫിയ സംഘത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നാർക്കോട്ടിക്ക് കൺട്രോൾ സെൽ കേസ് അന്വേഷിക്കണമെന്നും കെ.എസ്. അജി ആവശ്യപ്പെട്ടു.