ഇടവെട്ടി: തൊണ്ടിക്കുഴ നടയം റോഡിൽ സ്‌കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ബൈക്ക് റോഡിൽ തിരിക്കുന്നതിനിടെയാണ് സംഭവം. സ്‌കൂട്ടർ യാത്രക്കാരനായ മരവെട്ടിച്ചുവട് സ്വദേശി രവിക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു അപകടം. മുഖത്തിനും കാലിനും പരിക്കേറ്റ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.