 
വൈസ് പ്രസിഡന്റ് സ്ഥാത്തേയ്ക്ക് ഉഷാകുമാരി
ചെറുതോണി:ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എൽഡിഎഫ് സ്ഥാനാർത്ഥിയായി സി.പി.ഐയിലെ ജിജി കെ ഫിലിപ്പ് മത്സരിക്കും. പാമ്പാടുംപാറ ഡിവിഷനിൽ നിന്നും വിജയിച്ച ജിജി സി.പി.ഐ ജില്ലാ കൗൺസിൽ അംഗമാണ്. രാജാക്കാട് ഡിവിഷനിൽ നിന്നും വിജയിച്ച സി. പി. എംലെ ഉഷാകുമാരിയാണ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി . ജില്ലാ പഞ്ചായത്തിൽ എൽ. ഡി. എഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. പതിനാറംഗ ജില്ലാപഞ്ചായത്തിൽ എൽ. ഡി. എഫിന് പത്ത് സീറ്റും യു. ഡി. എഫിന് ആറ് സീറ്റുമാണ് ലഭിച്ചത്.
ജിജി കെഫിലിപ്പ് കഴിഞ്ഞ തവണ കട്ടപ്പന ബ്ലോക്ക് പഞ്ചയാത്ത് വൈസ് പ്രസിഡന്റായിരുന്നു.ചങ്ങനാശേരി എസ്.ബി.കോളജിൽനിന്നുംഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ജിജി അണക്കരയിൽ നളന്ദ ഇംഗ്ലീഷ്
മീഡിയം സ്‌കൂൾ നടത്തിവരുന്നു യുവകലാസാഹിതി ജില്ലാ സെക്രട്ടറിയാണ്.