തൊടുപുഴ: ആളില്ലാത്ത വീടിന്റെ വാതിൽ പൊളിച്ച് മോഷണം. അഞ്ചര പവൻ സ്വർണവും 35000 രൂപയും നഷ്ടപ്പെട്ടു. കരിങ്കുന്നം ചവറാട്ട് ജെസി സ്റ്റാൻലിയുടെ വീട്ടിലാണ് മോഷണം നടന്നത്. ക്രിസ്മസ് ദിനത്തിൽ രാവിലെ ജെസിയും മക്കളും വീട് പൂട്ടി കുഞ്ചിത്തണ്ണിയിലെ കുടുംബ വീട്ടിലേക്ക് പോയിരുന്നു. കഴിഞ്ഞ ദിവസം തിരികെയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. കരിങ്കുന്നം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.