മുളപ്പുറം :സെന്റ് ജൂഡ് കത്തോലിക്കാ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാൾ ജനുവരി ഒന്ന് മുതൽ മൂന്നു വരെ ആഘോഷിക്കുമെന്നു വികാരി ഫാ .ജോസ് ചിറപ്പറമ്പിൽ ,കൈക്കാരന്മാരായ സിറിയക്ക് ജോൺ വടക്കേക്കൂറ്റ് ,ജിനോബി ജോൺ ഈന്തുങ്കൽ എന്നിവർ അറിയിച്ചു .വെള്ളിയാഴ്ച വൈകുന്നേരം നാലിന് കൊടിയേറ്റ് ,വിശുദ്ധ കുർബാന .ശനിയാഴ്ച രാവിലെ ഏഴിന് വിശുദ്ധ കുർബാന ,വൈകുന്നേരം നാലിന് ഫാ .പോൾ കളത്തൂർ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും .ഞായറാഴ്ച രാവിലെ ഏഴിന് വിശുദ്ധ കുർബാന ,രാവിലെ പത്തിന് ഫാ .ജോർജ് നെടുങ്ങാട്ടും ,വൈകുന്നേരം നാലിന് ഫാ .ജോസഫ് കൂനാനിക്കലും വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും .